തൊടുപുഴ: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി കണ്‍സ്യൂമർ ക്ലിനിക് സംഘടിപ്പിച്ചു. നവകേരളം, നവീന ഉൗർജം എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടി തൊടുപുഴ നഗരസഭാ ആക്ടിംഗ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കെഎസ്ഇബിഒഎ ജില്ലാ പ്രസിഡന്റ് കെ.എം. ജുമൈലാ ബീവി അധ്യക്ഷത വഹിച്ചു.നഗരസഭാ കൗണ്‍സിലർ രാജീവ് പുഷ്പാംഗദൻ മുഖ്യാതിഥിയായിരുന്നു. ഉൗർജ മേഖലയിലെ വിവിധ പദ്ധതികളെ കുറിച്ച് കെ.എം. ജുമൈലാ ബീവി, സാജു ജോണ്‍ എന്നിവർ വിഷയാവതരണം നടത്തി. കൗണ്‍സിലർമാരായ കെ.കെ. ഷിംനാസ്, കെ.എം. ഷാജഹാൻ, റിനി ജോഷി, വിജയകുമാരി, ഷിബു, കെ എസ്ഇബിഒഎ സോണൽ സെക്രട്ടറി കെ.കെ. ബോസ്, ജില്ലാ സെക്രട്ടറി കെ.പി. സതീഷ്കുമാർ, കെ.എം.ബാബു, കെ.ബി ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.