കുമാരമംഗലം: പഞ്ചായത്തിലെ കൃഷിഭവന് കീഴിൽ രൂപീകരിക്കുന്ന കാർഷിക കർമ സേനയിൽ ടെക്നീഷ്യൻമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിന് 18 പൂർത്തിയായവർക്കും 55 വയസ് കവിയാത്തവർക്കും അപേക്ഷ സമർപ്പിക്കാം.
അപേക്ഷകർ പഞ്ചായത്ത് നിവാസികൾ ആയിരിക്കണം. അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത, പിന്നോക്ക വിഭാഗ സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ കാർഡിന്റെ കോപ്പിയും ഹാജരാക്കണം.
അപേക്ഷ ഫോം കൃഷിഭവനിൽ നിന്നും ലഭിക്കും. താല്പര്യമുള്ളവർ ഇന്ന് അപേക്ഷ സമർപ്പിക്കണം. നാളെ രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂ നടക്കും. ഫോണ്: 9744 355 929. സൂപ്പർവൈസർ യോഗ്യത - പത്താം ക്ലാസ്, വിഎച്ച്എസ്ഇ (കൃഷി), ഐടിഐ, ഐടിസി പാസായവർക്ക് മുൻഗണന. കാർഷിക സാങ്കേതിക വിദഗ്ധൻ യോഗ്യത - കാർഷിക മേഖലയിലെ താത്പര്യം.