തൊടുപുഴ: പൊതുജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റുന്നതിനായി പൊതുജനങ്ങൾക്കുള്ള ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയും നേതൃത്വത്തിൽ തൊടുപുഴ നഗരസഭ പരിധിയിൽ മൈക്ക് അനൗണ്സ്മെന്റ് നടത്തി.പരിപാടിയുടെ ഫ്ളാഗ് ഓഫ് ജില്ലാ ആശുപത്രിയിൽ തൊടുപുഴ നഗരസഭ ആക്ടിംഗ് ചെയർമാൻ എം.കെ.ഷാഹുൽ ഹമീദ് നിർവഹിച്ചു.
കൊറോണ നോഡൽ ഓഫീസർ ഡോ.ജോസ്മോൻ പി.ജോർജ് ബോധവത്കരണ ക്ലാസ് നയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത മതിയെന്നും അദ്ദേഹം പറഞ്ഞു.കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പും വെളളവും ഉപയോഗിച്ചോ, ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ കഴുകുകയും ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാലയോ,ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മറയ്ക്കുകയും വേണം. അനാവശ്യമായ ആശുപത്രി സന്ദർശനവും രോഗീ സന്ദർശനവും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.