കട്ടപ്പന: കട്ടപ്പന നഗരസത്തിലെ തകർന്നുകിടക്കുന്ന ഇടറോഡുകൾക്ക് ശാപമോക്ഷം. നാളുകളായി തകർന്ന റോഡുകൾ നഗരസഭയുടെ നേതൃത്വത്തിൽ നവീകരിക്കാനുള്ള ജോലികൾ ആരംഭിച്ചു. നഗരസഭ അനുവദിച്ച 35 ലക്ഷം രൂപ ചിലവിട്ടാണ് 11 ഇടറോഡുകളുടേയും പഴയ ബസ് സ്റ്റാൻഡിന്റെയും അറ്റകുറ്റപ്പണികൾ നടത്തുന്നത്.
ബൈപ്പാസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള വാഹനയാത്രകൾ ദുഷ്കരമായിരുന്നു. അശോക ജംഗ്ഷനിൽനിന്ന് പച്ചക്കറി മാർക്കറ്റിലേക്കുള്ള ഇടവഴി മീൻമാർക്കറ്റുമായി ബന്ധിപ്പിച്ച് വണ്‍വേയാക്കി മാറ്റും. 31-നുമുന്പ് എല്ലാ ഇട റോഡുകളുടേയും നിർമാണങ്ങൾ പൂർത്തിയാക്കുമെന്ന് നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു.
ആധാർ സേവ കേന്ദ്രത്തിന്
100 ശതമാനം
രാജകുമാരി: എസ്ബിഐ രാജകുമാരി ബ്രാഞ്ചിലെ ആധാർ സേവ കേന്ദ്രത്തിന് 100 ശതമാനം നേട്ടം. കഴിഞ്ഞ
നാലുമാസത്തിനുള്ളിൽ ചെയ്ത എല്ലാവർക്കും ആധാർ ശരിയാക്കി നൽകിയാണ് ബ്രാഞ്ചിലെ ആധാർ സേവാ കേന്ദ്രം ഈ നേട്ടം കൈവരിച്ചത്. ആയിരത്തിൽപരം പേർക്കാണ് പ്രയോജനം ലഭിച്ചത്. പുതിയ ആധാർ (എല്ലാ പ്രായക്കാർക്കും), വിദ്യാർഥികളുടെ അഞ്ചുവയസിലും 15 വയസിലുമുള്ള നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ എന്നീ സേവനങ്ങൾ സൗജന്യമാണ്. വിവിധ തെറ്റുതിരുത്തൽ, ബയോമെട്രിക്, മൊബൈൽ നന്പർ, ഇമെയിൽ, ഫോട്ടോമാറ്റൽ തുടങ്ങിയ വിവിധ അപ്ഡേഷനുകൾക്ക് 50 രൂപയാണ് നിരക്ക്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് പ്രവർത്തന സമയം.