കരിമണ്ണൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മൂന്നു ദിവസമായി നടന്നുവന്ന നാൽപത് മണി ആരാധന സമാപിച്ചു. മോണ്‍. ജോർജ് ഓലിയപ്പുറം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
സമൂഹബലിയിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികത്വം വഹിച്ചു. ഇടവകയിൽ നിന്നുള്ള വൈദികർ സഹകാർമികരായി. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. പരിശുദ്ധ കുർബാനയിലുള്ള അടിയുറച്ച വിശ്വാസമാണ് സഭയുടെ ശക്തി സ്രോതസെന്ന് മാർ മഠത്തിക്കണ്ടത്തിൽ ഓർപ്പെടുത്തി. തിരുവചനത്തിലൂടെയും പരസ്നേഹ പ്രവൃത്തിയിലൂടെയും ദിവ്യകാരുണ്യ സ്നേഹം പങ്കുവയ്ക്കാൻ സഭ തയാറാകണം. കരിമണ്ണൂർ ഇടവകയുടെ വിശ്വാസ ജീവിതത്തിൽ നാൽപതുമണി ആരാധനയ്ക്ക് സുപ്രദാനമായ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.