മറയൂർ: സംസ്ഥാനത്തെ ഏകാധ്യാപക സ്കൂളിലെ അധ്യാപകർ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അവസാനിച്ചു.
മറയൂർ പഞ്ചായത്തിൽ ചെറുവാട് ആദിവാസി കോളനിയിൽ എഎസ്ടിഎയുടെ നേതൃത്വത്തിൽ അധ്യാപിക പി.എ. ടീനുമോൾ നടത്തിവന്ന നിരാഹാര സത്യഗ്രഹമാണ് മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യദാസ് നാരങ്ങനീര് നല്കി അവസാനിപ്പിച്ചത്.
തിരുവനന്തപുരത്ത് എഎസ്ടിഎ ഭാരവാഹികളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അസോസിയേഷൻ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കുകയും മറ്റുള്ളവ അടിയന്തരമായി പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
സമാപന യോഗം മറയൂർ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി ഉദ്ഘാടനം ചെയ്തു.