വെള്ളിയാമറ്റം: പഞ്ചായത്തിലെ കുരുതികളത്തിന് സമീപം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് തുളച്ച് ഹോസ്പിടിപ്പിച്ച് വെള്ളം എടുക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു ഇതു മൂലം താഴ്ന്നഭാഗങ്ങളിൽ ഉള്ളവർക്ക് വെള്ളം കിട്ടുന്നില്ലന്നും അധികാരികൾക്ക് പരാതി നൽകിയിട്ടും തിരിഞ്ഞ് നോക്കുന്നില്ലന്നും നാട്ടുകാർ പറയുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോഴാണ് ഇത്തരം നടപടികൾ. നാട്ടുകാർ വാഹനങ്ങളിലും മറ്റുമാ ണ് വെള്ളമെത്തിക്കുന്നത്. വാട്ടർ അഥോറിറ്റി മൗനം വെടിഞ്ഞ് ഇവിടുത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.