അടിമാലി: അടിമാലിയിൽ ഏപ്രിൽ 25 മുതൽ 28 വരെ നടക്കുന്ന എഐവൈഎഫ് ജില്ലാ സമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. അടിമാലി നാഷണൽ ലൈബ്രറി ഹാളിൽ നടന്ന യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനംചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എസ്.പി. കണ്ണൻ അധ്യക്ഷതവഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി വി.എസ്. അഭിലാഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിൻസ് മാത്യു, സംസ്ഥാന കമ്മറ്റിയംഗം വി.ആർ. പ്രമോദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ആശ നിർമൽ, ജില്ലാ ഭാരവാഹികളായ എസ്.എം. കുമാർ, ബാബുകുട്ടി, സിപിഐ സംസ്ഥാന കൗണ്‍സിലംഗം സി.എ. ഏലിയാസ്, സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്കറിയ, കെ.എം. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
101 അംഗം സംഘാടകസമതി രൂപീകരിച്ചു. സി.എ. ഏലിയാസ് സംഘാടക സമതി ചെയർമാനും വിനു സ്്കറിയ ജനറൽ കണ്‍വീനറുമാണ്. ജയ മധു, സന്തോഷ് വയലുംകര, എസ്.പി. കണ്ണൻ, സണ്ണി എം. തെന്നാലി, സണ്ണി മാത്യു തുടങ്ങിയവർ കണ്‍വീനർമാരുമാണ്.