മറയൂർ: പഴനി - ശബരിമല പാതയിൽ മറയൂരിനുസമീപം പളളനാട് ഭാഗത്ത് പാതയോരത്തുനിന്ന ഉണക്കമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണു. ശിഖരം വൈദ്യൂതി കന്പിയിൽ തട്ടി കുടുങ്ങിയതിനാൽ താഴെകൂടി കടന്നുപോയ നിരവധി വാഹനങ്ങൾ അപകടത്തിൽനിന്നും രക്ഷപെട്ടു. വൈദ്യൂതി ഓഫീസിൽനിന്നും ജീവനക്കാരെത്തിയാണ് കന്പിയിൽ കുരുങ്ങികിടന്ന വലിയ ശിഖരം മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
നിരവധി മരങ്ങളാണ് ഈ പാതയിൽ അപകടകരമായ നിലയിലുള്ളത്. ഇവ മുറിച്ചുമാറ്റി അപകടസാഹചര്യം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.