ഇടുക്കി: കൊവിഡ് - 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് രോഗബാധയില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ജില്ലയിലെ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയിൽ ബുക്കിംഗുകൾ അനുവദിക്കാൻ പാടുള്ളൂവെന്ന് ജില്ലാകളക്ടർ ഉത്തരവിട്ടു.
ഏത് രാജ്യത്തു നിന്നുള്ള വിനോദസഞ്ചാരികളാണ് എന്നുള്ള വിവരം അവരുടെ പാസ്പോർട്ട്, മറ്റ് രേഖകൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട ഹോട്ടൽ, റിസോർട്ട് ഉടമകൾക്കാണ്.