തൊടുപുഴ: ജില്ലാ ഹോർട്ടികൾച്ചർ മിഷൻ പദ്ധതി വഴി കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനും മണ്ണിരക്കന്പോസ്റ്റ് നിർമിക്കുന്നതിനും ഇടുക്കി ബ്ലോക്കിന് കീഴിൽ വരുന്ന അറക്കുളം, മരിയാപുരം, കഞ്ഞിക്കുഴി, കാമാക്ഷി, വാത്തിക്കുടി, വാഴത്തോപ്പ്, കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കണം. മണ്ണിര കന്പോസ്റ്റ് നിർമിക്കുന്നതിന് ഒരു യൂണിറ്റിന് 50,000 രൂപവരെയും പവർ ടില്ലർ (8 ബിച്ച്പിയിൽ താഴെ) 50000 രൂപയും പവർടില്ലർ (8 ബിഎച്ച്പിയ്ക്ക് മുകളിൽ) 75,00,00 രൂപയുമാണ് നിരക്ക്.
കവിയരങ്ങ് നടത്തി
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ ചിന്തകൾ എന്ന വിഷയത്തിൽ ലൈബ്രറി ഹാളിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിൽ എക്സിക്യൂട്ടീവഗം എ.എസ്. ഇന്ദിര ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് മിനി ടോണി അധ്യക്ഷത വഹിച്ചു. നിഷാ സോമൻ വിഷയാവതരണം നടത്തി. കൗസല്യ കൃഷ്ണൻ, രമ പി. നായർ, സജിത ഭാസ്കരൻ, ഇന്ദിര രവീന്ദ്രൻ, അനിൽകുമാർ തൊടുപുഴ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ലൈബ്രറി സ്വാശ്രയ സംഘം അംഗമായ ഷിജോ ഗോപിക്ക് വീട് നിർമിക്കുന്നതിന് ലൈബ്രറി അംഗങ്ങളിൽ നിന്നും സമാഹരിച്ച 1,18,500 രൂപയുടെ ചെക്ക് കൈമാറി. കെ.സുരേന്ദ്രൻ, ഉഷ സോമൻ എന്നിവർ പ്രസംഗിച്ചു.