എഴുകുംവയൽ: കൊറോണ വൈറസ് റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ എഴുകുംവയൽ കുരിശുമലയിൽ മലകയറ്റം ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയതായി എഴുകുംവയൽ നിത്യസഹായമാത പള്ളി വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി അറിയിച്ചു. വ്യക്തിപരമായും കുടുംബപരമായും തീർഥാടനത്തിന് വിലക്കില്ലെന്നും വെള്ളിയാഴ്ചകളിൽ രാവിലെ 11-നും വൈകുന്നേരം 4.45-നും വിശുദ്ധ കുർബാന മാത്രം ഉണ്ടായിരിക്കുമെന്നും വികാരി അറിയിച്ചു.
ധ്യാനങ്ങൾ മാറ്റി
കട്ടപ്പന: കൊറോണ വ്യാപന ഭീഷണിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന കൃപാലയ വിൻസെൻഷ്യൻ ധ്യാനകേന്ദ്രത്തിൽ മാർച്ചിലെ ധ്യാനങ്ങൾ, വെള്ളിയാഴ്ച കണ്‍വൻഷനുകൾ, കൗണ്‍സലിംഗ് എന്നിവ ഉണ്ടായിരിക്കില്ലെന്ന്് ഡയറക്ടർ ഫാ. ഷിന്റോ വെട്ടിക്കൽ അറിയിച്ചു.
ഗുണഭോക്തൃ വിഹിതം
അടയ്ക്കണം
പുറ്റടി: വണ്ടൻമേട് ഗ്രാമപഞ്ചായത്തിന്റെ എസ്സി ആടുവളർത്തൽ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ 16-നുമുന്പ് ഗുണഭോക്തൃ വിഹിതം പുറ്റടി വെറ്ററിനറി ഡിസ്പൻസറിയിൽ അടയ്ക്കണമെന്ന് പുറ്റടി വെറ്ററിനറി സർജൻ അറിയിച്ചു.