അടിമാലി: മാങ്കുളം സർവീസ് സഹകരണബാങ്കിന്റെ ആനക്കുളം ബ്രാഞ്ച് മന്ദിരം മന്ത്രി എം.എം. മണി ഉദ്ഘാടനംചെയ്തു. പുതിയതായി ആനക്കുളത്ത് പണികഴിപ്പിച്ച സഹകരണ ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഐസിഡിപി ഇടുക്കി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാങ്കുളം സർവീസ് സഹകരണ ബാങ്ക് ആനക്കുളം ശാഖക്കായി പുതിയ കെട്ടിടം പണികഴിപ്പിച്ചത്.
ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മൊബൈൽ ബാലറ്റ്, എടിഎം കാർഡ് വിതരണവും സമ്മേളനത്തിൽ ഒരുക്കിയിരുന്നു. പുതിയ മന്ദിരത്തിൽ നീതിസ്റ്റോർ, സ്പൈസസ് റീട്ടെയിൽ ഒൗട്ട്ലെറ്റ്, കുരുമുളക്, റബർ സംഭരണകേന്ദ്രം എന്നിവയും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. എസ്. രാജേന്ദ്രൻ എംഎഎൽ അധ്യക്ഷത വഹിച്ചു.