നെടുങ്കണ്ടം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ശുചിത്വ ബോധവൽകരണ കാന്പയിനു നെടുങ്കണ്ടം ബ്ലോക്കിൽ തുടക്കമായി. ആരോഗ്യ ശുചിത്വ ബോധവൽകരണം, ആക്ഷൻ കംപോണന്റ്, തെരുവുനാടകം, ലഘുലേഖ വിതരണം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടത്തുന്നത്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഡെയ്സമ്മ, ലീഡ് ബാങ്ക് മാനേജർ ജി. രാജഗോപാൽ, ആർസെറ്റി ഡയറക്ടർ ടി. മുരളീധരൻ, മഹാത്മ സെന്റർ ഡയറക്ടർ ജെ. ഉദയകുമാർ, വി. ജയലാൽ, മോഹൻദാസ്, ഉഷാകുമാരി, രേഷ്മ, ശാന്ത, നിത്യ എന്നിവർ പ്രസംഗിച്ചു.
കോഴിവില കൂപ്പുകുത്തി
അടിമാലി: വിപണിയിൽ കൂപ്പുകുത്തി കോഴി വില. 45 രൂപയാണ് ചിക്കൻ സെന്ററുകളിൽ കോഴിയുടെ ചില്ലറ വിൽപന വില. 120 രൂപയിൽ കത്തിനിന്നിരുന്ന ചിക്കൻവില കുത്തനെ കൂപ്പുകുത്തിയിട്ട് ഒരാഴ്ചയോളമായി. പക്ഷിപനിയുടേയും കൊറോണ രോഗബാധയുടേയും പശ്ചാത്തലത്തിലാണ് കോഴിവില കുത്തനേ ഇടിഞ്ഞത്. ഫാമുകളിൽ വലിയതോതിൽ ഇറച്ചിക്കോഴികൾ വിൽപനയ്ക്ക് തയാറായിട്ടുണ്ട്. അതേസമയം ഹൈറേഞ്ചിലേതടക്കമുള്ള ചെറുകിട കോഴിഫാമുകൾക്ക് വിലയിടിവ് പ്രതിസന്ധി ഉയർത്തുന്നുണ്ട്.