അറക്കുളം:കുട്ടികളെയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെയും കേന്ദ്രീകരിച്ച് ഭിക്ഷാടന മാഫിയയുടെ അതിക്രമങ്ങൾ കേരളത്തിൽ വർധിച്ചുവരികയാണ്.
കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും വീടുകൾ പകൽസമയത്ത് ശ്രദ്ധിച്ച ശേഷം രാത്രി കൊള്ളയടിക്കുകയും ചെയ്യുന്ന ഇത്തരം മാഫിയയുടെ പ്രവർത്തനങ്ങൾ ആശങ്കാജനകമായതിനാൽ ഇക്കാര്യങ്ങൾ കണക്കിലെടുത്ത് അറക്കുളം പഞ്ചായത്ത് ഭിക്ഷാടന നിരോധിത മേഖലയായി മാറ്റണമെന്നും അന്യ സംസ്ഥാന യാചകർക്ക് ഒരു സഹായവും നൽകരുതെന്നും പഞ്ചായത്തിലെ എല്ലാ ആളുകളെയും ബോധവത്കരിക്കാൻ ശ്രമം നടത്തണമെന്നും ആവശ്യമുയരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ഭിക്ഷാടന മാഫിയയുടെ പ്രവർത്തനം ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തയാറാക്കിയ നിവേദനം യൂത്ത് ഫ്രണ്ട്- എം ജോസ് കെ. മാണി വിഭാഗം മണ്ഡലം പ്രസിഡന്റ് മാത്യൂസ് കുളത്തിനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി.
യൂത്ത് ഫ്രണ്ട്- എം ജില്ലാ സെക്രട്ടറി ക്രിസ്റ്റിൻ കൊറ്റനാൽ, മണ്ഡലം സെക്രട്ടറി ജെറി കള്ളികാട്ട്, അജിത് ചെറുവള്ളാത്ത്, റെമിൻ കല്ലറങ്ങാട്ട്, അമൽ കുഴിക്കാട്ടുകുന്നേൽ, ബിബിൻ വരന്പകത്ത് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.