നെടുങ്കണ്ടം: ഡോക്ടർ വീടിനുസമീപം കുഴഞ്ഞുവീണു മരിച്ചു. തേഡ്ക്യാന്പിൽ വാടകയ്ക്ക് താമസിച്ചിരുന്ന തിരുനെൽവേലി സ്വദേശി സന്തോഷ്കുമാർ (55) ആണ് മരിച്ചത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായി ജോലിചെയ്തു വരികയായിരുന്നു. കുഴഞ്ഞുവീണ ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. ഭാര്യ: അനു.