തൊടുപുഴ: തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിലെ അന്തേവാസികൾക്ക് കൈമാറി. ചെറുപയർ, പഞ്ചസാര, ബിസ്ക്കറ്റ്, ചായപ്പൊടി, കടല, ഉപ്പ്, മസാലപ്പൊടി, ടൂത്ത്പേസ്റ്റ് എന്നീ നിത്യോപയോഗ സാധങ്ങൾ ശേഖരിച്ചു നൽകിയാണ് വിദ്യാർഥികൾ മാതൃകയായത്.
ഡയറക്ടർ സിസ്റ്റർ ഇൻഫന്റ് ട്രീസ, പ്രിൻസിപ്പൽ സിസ്റ്റർ മെറീന, അക്കാദമിക് കോ-ഓർഡിനേറ്റർ ജോർജ് തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് അവശ്യവസ്തുക്കൾ കൈമാറിയത്. അധ്യാപകരായ റിജു തോമസ്, സോജൻ ടി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.