രാജപുരം: കൊറോണ രോഗത്തിനെതിരേ പനത്തടി പഞ്ചായത്തിൽ ജാഗ്രതാസമിതി യോഗം ചേർന്നു. കൊറോണയെ കുറിച്ച് ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പു നൽകുന്നതിന് വാർഡ് തലത്തിൽ യോഗം ചേരാനും തീരുമാനിച്ചു.
വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്നവർ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം. രോഗലക്ഷണം ഉള്ളവർ മാസക് ധരിക്കാനും പൊതു ജനങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുകയും വേണം. ബോധവത്കരണവുമായി ബന്ധപ്പെട്ട് മൈക്ക് പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി നേതാക്കൾ കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.