കാഞ്ഞങ്ങാട്: നാഷണൽ ന്യൂട്രീഷൻ മിഷന്റെ(സമ്പുഷ്ടകേരളം) ഭാഗമായി ഇൻക്രിമെന്റൽ ലേണിംഗ് അപ്രോച്ചിന്റെ പരിശീലനം കാഞ്ഞങ്ങാട് ജെൻഡർ റിസോഴ്സ് സെന്ററിൽ ആരംഭിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടിയിൽ ജില്ലയിലെ എല്ലാ ശിശുവികസന പദ്ധതി ഓഫീസർമാരും എൻഎൻഎം ജീവനക്കാരും പങ്കെടുക്കുന്നുണ്ട്.
ആദ്യദിനത്തിൽ മൊഡ്യൂളുകളെ സംബന്ധിച്ച വിശദമായ ചർച്ചയും വളർച്ചനിരീക്ഷണവുമായി ബന്ധപ്പെട്ട പരിശീലനവുമാണ്. രണ്ടാംദിവസം അംഗണവാടികൾ സന്ദർശിച്ചു ഫീൽഡ് തലപഠനവും ഭവനസന്ദർശനങ്ങളും തുടർ ചർച്ചയും സംഘടിപ്പിക്കും.