കാസർഗോഡ്: ഹരിതകേരളം മിഷന്റെ ഭാഗമായി കാസർഗോഡ് നഗരസഭയുടെ നേത്യത്വത്തിൽ നഗരസഭ പരിധിയിലെ പൊതു സ്വകാര്യ കിണറുകളുടെ ശുചീകരികരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പ്രവൃത്തിയുടെ ഒദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടർ ഡി.സജിത് ബാബു നിർവഹിച്ചു. നൽകല കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ എൽ.എ. മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. നഗരസഭ സെക്രട്ടറി എസ്.ബിജു, ഹരിതകേരളം മിഷൻ ജില്ലാ കോ-ഒാർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ, ഹരിത കേരളം മിഷൻ കൺസൾട്ടന്റ് എസ്.യു.സഞ്ജീവ് എന്നിവർ പങ്കെടുത്തു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ സമുദ്രതീരത്തെ രണ്ട് വാർഡുകളിലെ 32 കിണറുകളാണ് ശുചീകരിക്കുക.