കാസര്‍ഗോഡ്: വിവിധ ഹെഡുകളിലെ കുടിശിക കൊടുത്തുതീര്‍ക്കുക, ബില്‍ ഡിസ്കൗണ്ടിംഗ് സിസ്റ്റം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടു ജല അഥോറിറ്റി കരാറുകാര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു.
കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അംഗം എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഉത്തരമേഖലാ സെക്രട്ടറി വി. മോഹനന് മുഖ്യപ്രഭാഷണം നടത്തി.
കെജിസിഎഫ് ജില്ലാ പ്രസിഡന്റ് ബി. ഷാഫി ഹാജി, ബി.എ. ഇസ്മയില്‍, എ. അബൂബക്കര്‍, അഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.