കാസർഗോഡ്: വിപണിയിലിറങ്ങുന്ന വ്യാജന് വെളിച്ചെണ്ണയെ പിടികൂടാന്‍ നടപടികളുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. വ്യാജ വെളിച്ചെണ്ണയെ കണ്ടെത്താന്‍ കര്‍ശനനിര്‍ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ വെളിച്ചെണ്ണ ഉത്പാദകരും വിതരണക്കാരും പേരും, ബ്രാന്‍ഡും ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
15 മുതല്‍ ഉത്പാദകര്‍ക്കും, വിതരണക്കാര്‍ക്കും ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിന് മാത്രമേ അനുമതിയുള്ളൂ. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയില്ലാതെ പുതിയ ലൈസന്‍സ് അനുവദിക്കുന്നതല്ല. സംസ്ഥാനത്തിന്റെ പുറത്തുള്ള വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ വില്‍പ്പന നടത്താന്‍ കഴിയില്ല. അംഗീകൃത ബ്രാൻഡ് വെളിച്ചെണ്ണയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വെബ്സൈറ്റില്‍ നിന്ന് അറിയാന്‍ കഴിയും.
കൂടുതല്‍ വിവരങ്ങള്‍ കാസർഗോഡ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കാര്യാലയത്തില്‍ നിന്ന് ലഭിക്കും. ഫോണ്‍ 04994 256257.