കാസര്‍ഗോഡ്: മലേഷ്യയില്‍നിന്ന് വരുന്ന വഴി ചെന്നൈ വിമാനത്താവളത്തില്‍വച്ച് പിടിയിലായ പോക്സോ കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്ത് ഐസൊലേഷന്‍ വാര്‍ഡിലാക്കി.
കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ മറ്റ് തടവുകാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതിരുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇയാളെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി മഞ്ചേശ്വരം പോലീസിന് കൈമാറിയത്.
ഇയാള്‍ക്ക് രോഗലക്ഷണമൊന്നും കണ്ടില്ലെങ്കിലും വിദേശങ്ങളില്‍നിന്ന് എത്തുന്നവര്‍ 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജയിലില്‍ പ്രവേശിപ്പിക്കാതിരുന്നത്.