നീലേശ്വരം: കാലിച്ചാനടുക്കത്ത് യുവാവിനെ ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളാപടിയിലെ തേക്കിൻകാട്ടിൽ ഹൗസിൽ തങ്കച്ചൻ-ലീല ദമ്പതികളുടെ മകൻ ലിജോ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. വൈദ്യുതി ഉപയോഗിച്ച് ചാലിൽനിന്നു മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് വെള്ളത്തിൽ വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ലിജോ അടുത്തയിടെയാണ് ഗൾഫിൽനിന്നു വന്നത്. ഭാര്യ: ചിഞ്ചു. സഹോദരൻ: ജിജോ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.