രാജപുരം: മര്‍ദനത്തില്‍ കര്‍ണപുടം തകര്‍ന്ന യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിച്ചാല്‍ ചെറുപനത്തടിയിലെ പരേതനായ എസ്തപ്പാന്റെ മകന് സ്റ്റാലിനാ(35) ണ് മര്‍ദനമേറ്റത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍ പ്രാന്തര്‍കാവിലെ ജ്യോതിഷാണ് ആക്രമിച്ചതെന്നു സ്റ്റാലിന് പോലീസിന് മൊഴിനല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്നെക്കുറിച്ച് അപവാദ പ്രചരണം നടത്തി എന്നാരോപിച്ചായിരുന്നു ജ്യോതിഷ് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ചതെന്നു സ്റ്റാലിന് പരാതിപ്പെട്ടു.