കാഞ്ഞങ്ങാട്: മ്യൂസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി രൂപീകരണയോഗം സംഗീതജ്ഞന് ടി.പി. ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. ഡോ.ശിവപ്രസാദ് അധ്യക്ഷതവഹിച്ചു.
കിരണ്‍ കാസര്‍ഗോഡ് സ്വാഗതം പറഞ്ഞു. ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. നാരായണ്‍ പ്രദീപ് കൊറോണ ബോധവത്കരണക്ലാസ് നയിച്ചു. ഭാരവാഹികൾ: കെ.പി.പ്രമോദ് അരയി (പ്രസിഡന്റ്), ഷാജി കാഞ്ഞങ്ങാട് (സെക്രട്ടറി), ഉമേഷ്, കൃഷണകുമാര്‍ നീലേശ്വരം (വൈസ് പ്രസിഡന്റുമാര്‍), ഉമേഷ് നീലേശ്വരം, റിജിത്ത് കാഞ്ഞങ്ങാട് (ജനറൽ സെക്രട്ടറിമാര്‍), മുരളീധരന് നായര്‍ പരവനടുക്കം (ട്രഷറര്‍).