ഭീമനടി: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട കുറുക്കുട്ടിപ്പൊയിൽ വനാതിർത്തി പ്രദേശത്ത് കുരങ്ങുകൾ ചത്തത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. അഞ്ചു കുരങ്ങുകളാണ് ചത്തത്.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ആന്തരികാവയവങ്ങൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കോഴിക്കോട് ഫോറൻസിക് ലാബിലേക്കും പരിശോധനയ്ക്ക് അയച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഉണ്ണിക്കൃഷ്ണൻ, വെറ്ററിനറി ഡോക്ടർമാരായ ജിബിൻ ചെറിയാൻ, ടിറ്റോ ജോസഫ്, അനീഷ്യ, സേതുലക്ഷ്മി എന്നിവർ നേതൃത്വം നൽകി.