മുള്ളേരിയ: സാങ്കേതികത്വത്തിന്റെ പേരില്‍ വികസനത്തോട് പുറംതിരിഞ്ഞുനിൽക്കുന്ന ജനവിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍.
മലയോര ഹൈവേ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരേ ദേലംപാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസർഗോഡ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാര്‍, പി. ഭരതന്, ഭാസ്കരന്, രവി, സതീശന് അഡൂര്‍, ലത്തീഫ് എന്നിവർ പ്രസംഗിച്ചു.