കാഞ്ഞങ്ങാട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) ജില്ലാതല വനിതാസംഗമം മേയ് മൂന്നിന് കാഞ്ഞങ്ങാട് ടൗൺ ഹാളില്‍ നടക്കും. സംഘാടകസമിതി രൂപീകരണയോഗം സംസ്ഥാന ട്രഷറര്‍ പി.കെ. വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സംസ്ഥാന കൺവീനര്‍ പി. ശോഭ അധ്യക്ഷത വഹിച്ചു.
പി.കെ. വിനോദ്കുമാര്‍, കെ. ശശി, പി.കെ. പ്രകാശ്കുമാര്, എം. ഭവാനി, ഇ. വേണുഗോപാലന്‍, ജോസ്പ്രകാശ്, സി.ഇ. ജയന്, കെ. ദീപ, പി. വിനോദ്കുമാര്‍, എ.കെ. ശശാങ്കന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എം. ഭവാനി (ചെയര്‍പേഴ്സൺ), കെ.എം. ഷീജ, കെ. ഗീത(വൈസ് ചെയര്‍പേഴ്സൺ), കെ. ദീപ (കൺവീനർ), എം.എസ്. പുഷ്പലത, കെ. സുകുമാരി (ജോയിന്റ് കൺവീനർ), റീസ ജോൺ(ട്രഷറർ).