കാഞ്ഞങ്ങാട് : കടപ്പുറത്തു നവോദയ ക്ലബിനു സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. പഴയ കടപ്പുറം മുഹമ്മദ് സാബിർ (24), മുനീർ (25) എന്നിവരെ സാരമായ പരുക്കുകളോടെ മംഗളൂരു സ്വകാര്യ ആശുപത്രിയിലും ഷൗക്കത്ത് (24), അബ്ദുൾ റൗഫ് (29), കരീം (21), മുഹമ്മദ് നിസാൻ(25) എന്നിവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം.
കടപ്പുറത്തെ ബേബിയുടെ വിട്ടിലെ മരത്തിലിടിച്ച ശേഷം തൊട്ടടുത്ത വീട്ടിലെ രഞ്ജിത്തിന്റെ ഇരുചക്രവാഹനത്തിൽ ഇടിച്ചു കാർ തൊട്ടടുത്ത പറമ്പിലെ തെങ്ങിലിടിച്ചാണ് നിന്നത്. ശബ്ദം കേട്ടുണർന്ന വീട്ടുകാരും സമീപവാസികളും ചേർന്നാണ് അകപടത്തിൽ പരിക്കേറ്റ ആറുപേരെയും കാഞ്ഞങ്ങാട് ആശുപത്രിയിലേക്കു മാറ്റിയത്.