കാസര്‍ഗോഡ്: സഹതൊഴിലാളികളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയര്‍ സ്വദേശി സന്ദീപ് ശര്‍മ (27) യാണു മരിച്ചത്. ബേക്കല്‍ മലാംകുന്നിലെ വാടകക്വാര്‍ട്ടേഴ്സില്‍ താമസിച്ച് ടൈല്‍സ് ജോലികള്‍ ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മാസം 26ന് ക്വാര്‍ട്ടേഴ്സിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് സഹതൊഴിലാളികള്‍ കഠാരകൊണ്ട് കുത്തുകയായിരുന്നു. ഇതേ ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ ഛോട്ടാറാം, സിക്കന്ദര്‍ എന്നിവരുടെപേരില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.