കാസർഗോഡ്: ഹരിതകേരളം മിഷനും സഹകരണ വകുപ്പും സംയുക്തമായി ഹരിതം സഹകരണം ജില്ലാതല ശിൽപ്പശാല സംഘടിപ്പിച്ചു. കാസര്‍ഗോഡ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശിൽപ്പശാലയുടെ ഉദ്ഘാടനം സഹകരണസംഘം രജിസ്ട്രാര്‍ പി.കെ. ജയശ്രീ നിര്‍വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന് കണ്‍സള്‍ട്ടന്റ് എസ്.യു. സഞ്ജീവ് പദ്ധതി വിശദീകരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിനിമോള്‍, ജോയിന്റ് ഡയറക്ടര്‍ എന്‍.ജി. പ്രീജി, എക്സിക്യൂട്ടീവ് എൻജിനിയര്‍ (ഇറിഗേഷന്‍ ) ഡി. രാജന്, കേരള ബാങ്ക് കാസർഗോഡ് മാനേജര്‍ എ. അനില്‍ കുമാര്‍, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. വിശ്വനാഥന്, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണന് നായര്‍, കുമ്പഡാജെ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഞ്ജീവ് ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. അസി. രജിസ്ട്രാര്‍ (പ്ലാനിംഗ്) കെ. മുരളീധരന് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ (അഗ്രികള്‍ച്ചര്‍) ബി. സുശീല നന്ദിയും പറഞ്ഞു.