വെള്ളരിക്കുണ്ട്: മോട്ടോർ വാഹനവകുപ്പ് വെള്ളരിക്കുണ്ട് സബ് ആർടി ഓഫീസിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണത്തോടൊപ്പം കൊറോണ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട് ജോ. ആർടിഒ ഇൻ ചാർജ് എം. വിജയൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് സി. ഫിലിപ്പ് ക്ലാസെടുത്തു. എഎംവിഐ പോൾ ജേക്കബ് റോഡ് സുരക്ഷാ ക്ലാസ് നയിച്ചു.
എഎംവിഐ വി.ജെ. സാജു സ്വാഗതവും എം. മുരളി നന്ദിയും പറഞ്ഞു.