കാസർഗോഡ് വികസന പാക്കേജ് : ആശയങ്ങൾ ആവ‍ശ്യമുണ്ട് !
Wednesday, March 11, 2020 1:47 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​തും കാ​ലാ​നു​സൃ​ത​മാ​യ​തും ജി​ല്ല​യു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്ക് ഉ​ത​കു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​ദേ​ശി​ക്കാ​ന്‍ അ​വ​സ​രം. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ള്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍, മ​റ്റു ഗ​വ​ണ്‍​മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന പു​തി​യ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി ന​ല്‍​കാം. ഇ​ങ്ങ​നെ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​ക​ത നി​ര്‍​ണ​യ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു.
പ​ദ്ധ​തി​ക​ളു​ടെ സാ​മൂ​ഹി​ക​വും സാ​ങ്കേ​തി​ക​ത​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​വ​ശ്യ​ക​ത നി​ര്‍​ണ​യി​ച്ച ക​ര​ട് നി​ര്‍​ദേ​ശം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ന്‍റെ ജി​ല്ലാ​ത​ല സ​മി​തി പ​രി​ശോ​ധി​ക്കും.
ജി​ല്ലാ​ത​ല പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം പു​തി​യ പ​ദ്ധ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും. ക​ര​ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ന്‍ വി​വി​ധ മേ​ഖ​ല​യി​ല്‍ ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പു​തി​യ പ​ദ്ധ​തി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ക്കാ​ന്‍ ഉ​ദ്ദേശി​ക്കു​ന്ന​താ​യും ജില്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.
ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് [email protected] എ​ന്ന് ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ്, ക​ള​ക്ട​റേ​റ്റ്, വി​ദ്യാ​ന​ഗ​ര്‍ പി​ഒ, കാ​സ​ര്‍​ഗോ​ഡ് എ​ന്ന വി​ലാ​സ​ത്തി​ലോ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി അ​യ​ക്കാം.
പു​തി​യ പ​ദ്ധ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ എ​ഴു​ത​ണം.