ബദിയഡുക്ക: പോക്സോ കേസില്‍ പ്രതിയായ ബദിയഡുക്ക സ്വദേശി ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹിയില്‍ പിടിയിലായി. ബദിയഡുക്ക നെല്ലിക്കട്ട ചര്‍ലടുക്കയിലെ അബ്ദുൾ ഫഹദ് (26)യാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബദിയഡുക്ക പോലീസ് സ്റ്റേഷന് പരിധിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഫഹദിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്പോവുകയാണുണ്ടായത്. ഫഹദ് പിടിയിലായ വിവരമറിഞ്ഞു ബദിയഡുക്ക എസ്ഐ അനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു എന്നിവര്‍ ഡല്‍ഹിയിലെത്തി ഫഹദിനെ കസ്റ്റഡിയിലെടുത്തു.