കണ്ണൂർ: കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന സർക്കാർ സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിൽ കൂട്ടം കൂടി ക്യു നിൽക്കുന്നവരെ കാണാത്തത് വിരോധാഭാസമാണെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ഈ ഒരു അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബീവറേജ് ഔട്ട്ലെറ്റുകൾ ഉൾപ്പടെ മുഴുവൻ മദ്യശാലകകളും അടച്ചു പൂട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രാജൻ തീയറേത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ടി.പി.ആർ.നാഥ്, വൈസ് പ്രസിഡന്റ് ദിനു മൊട്ടമ്മൽ, സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, വനിതാ പ്രസിഡന്റ് ഐ.സി.മേരി, ചന്ദ്രൻ മന്ന, കെ.പി.അബ്ദുൾ അസീസ്, ഇസബൽ സൗമി എന്നിവർ പ്രസംഗിച്ചു.