പിലാത്തറ:പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം. യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. തൃക്കരിപ്പൂര്‍ വലിയപറമ്പിലെ വിജേഷിന്റെ ഭാര്യ ശ്രുതി(25)യെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം പിലാത്തറ പീരക്കാംതടത്തിലാണ് അപകടം. കണ്ണൂരില്‍ നിന്ന് വരികയായിരുന്ന കാര്‍ പീരക്കാംതടത്തില് വച്ച് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ശ്രുതിയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് വീണ ശ്രുതിയെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. ഇടിച്ച കാര്‍ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കെഎസ്ടിപി റോഡില്‍ രാമപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ ഏറ്റുകുടുക്കയിലെ ശാലിനി മരിച്ചിരുന്നു. ഈ റോഡില്‍ വാഹന അപകടങ്ങളും മരണങ്ങളും കൂടി വരികയാണ്.