കണ്ണൂർ: വയോധികയെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരളശേരി തട്ടാന്റെ വളപ്പിൽ ജാനകിയെ (70) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ജാനകിയെ കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭർത്താവ്: പരേതനായ കൊട്ടൻ. മക്കൾ: രാജീവൻ, സജീവൻ, നിഷ, നികേഷ്.