കൊട്ടിയൂർ: കൊട്ടിയൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മേൽപ്പനാംതടത്തിൽ ആഗസ്തിയുടെ കുടുംബത്തിന് കൂടുതൽ സഹായം ലഭ്യമാക്കണമെന്നും മലയോരത്തെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കൾ വനം മന്ത്രി കെ. രാജുവിന് നിവേദനം നൽകി. എ.എൻ. ഷംസീർ എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം പേരാവൂർ ഏരിയ സെക്രട്ടറി എം. രാജൻ, കർഷക സംഘം ഏരിയ സെക്രട്ടറി എം.എസ്. വാസുദേവൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം വി. ഷാജി, സിപിഎം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി കെ.എസ്. നിധിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആഗസ്തിയുടെ കുടുബംത്തിലൊരാൾക്ക് താത്കാലിക ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും ആനമതിലും റെയിൽഫെൻസിംഗും നിർമിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി.