വിളക്കന്നൂർ: ക്വീൻമേരി എൽപി സ്കൂളിൽ പഠനോത്സവം നടത്തി. സ്കൂൾ മാനേജർ ഫാ. മാത്യു വേങ്ങക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. വിജയകുമാർ അധ്യക്ഷത വഹിച്ചു. നൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ മികച്ച അക്കാദമിക് നേട്ടങ്ങൾ അവതരിപ്പിച്ച എക്സിബിഷനും നടന്നു. സ്കൂളിലെ പൂർവവിദ്യാർഥിയും ചിത്രകാരനുമായ മനു തോമസ് ഓലിക്കൽ താൻ വരച്ച അബ്ദുൾ കലാമിന്റെ ചിത്രം സ്കൂളിന് നൽകി. 2018-19 വർഷം എൽഎസ്എസ് നേടിയ കുട്ടികളെ ആദരിച്ചു. മദർ പിടിഎ പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്തംഗം ഇ. സുരേഷ്, മുഖ്യാധ്യാപിക സലോമി ജോസ്, ബിജുമോൻ, സി. മാത്യു, സിസ്റ്റർ ഏലിയാമ്മ എൻസി, ഷീന സെബാസ്റ്റ്യൻ, സിൽജ ചാക്കോ, ശില്പ പയസ്, ഡോണ സണ്ണി, കെ.പി. സാജിത, റ്റിൻസി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.