തളിപ്പറമ്പ്: ആഗോളതലത്തിൽ കോവിഡ് 19 രോഗഭീതി നിലനില്‍ക്കുന്നതിനാൽ കേരളത്തിലെ ക്ഷേത്രങ്ങളിലെ കലശം അടക്കമുള്ള എല്ലാ ഉത്സവാഘോഷങ്ങൾ മുഴുവനായും ഒഴിവാക്കി തികച്ചും ചടങ്ങുകൾ മാത്രമായി നടത്തണമെന്ന് എല്ലാ ക്ഷേത്രങ്ങൾക്കും നിർദേശം നൽകാൻ കേരളത്തിലെ പാരമ്പര്യ തന്ത്രിമാരുടെ സംഘടനയായ അഖില കേരള തന്ത്രി സമാജം തീരുമാനിച്ചു. കൂടാതെ അങ്കമാലിയിലുള്ള തന്ത്രി സമാജം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി ലോകർക്കു മുഴുവൻ സൗഖ്യമുണ്ടാകാൻ പ്രാർഥിക്കുന്നതിനും ഇന്നലെ ചേർന്ന അഖില കേരള തന്ത്രി സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന അധ്യക്ഷൻ വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട്, സംസ്ഥാന ജനറൽ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി, പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.