പരിയാരം: പനിബാധയെത്തുടർന്നു കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ പ്രവാസിയെ ഡോക്ടർമാർ പരിശോധിക്കാൻ വൈകി എന്നാക്ഷേപം. ഏറെ നേരം കൊറോണ ട്രയൽ റൂമിൽ ഇരുന്ന ഇയാൾ 20 മിനിറ്റിനു ശേഷം ഇറങ്ങിപ്പോയി.
മെഡിക്കൽ സൂപ്രണ്ട് പരിയാരം പോലീസിനെ അറിയിച്ചതിനെ തുടർന്നു പോലീസ് ഇയാൾക്കായി തെരച്ചിൽ തുടങ്ങി. ഇന്നലെ രാവിലെ എട്ടോടെയാണ് വിദേ ശത്തു നിന്നെത്തിയ യുവാവ് പനിബാധിച്ച് ആശുപത്രിയിലെത്തിയത്. മാസ്ക് ധരിക്കാതെയായിരുന്നു ഇയാൾഎത്തിയത്. എന്നാൽ ഇയാളെ കൊണ്ടുവന്ന വണ്ടിയിൽ മാസ്കുണ്ടായിരുന്നു. ഇതു ധരിച്ചു വരാൻ ബന്ധപ്പെട്ടവർ പറഞ്ഞതിനെ തുടർന്നു മാസ്ക് ധരിച്ചെത്തിയ ഇയാളെ ട്രയൽ മുറിയിലെത്തിച്ചുവെങ്കിലും കാത്തിരുന്നു മടുത്തതിനെ തുടർന്ന് ഇയാൾ ഇറങ്ങിപ്പോയതായാണു ദൃക്സാക്ഷികൾ പറയുന്നു.
രോഗിയെ കാണാതായതിനെ തുടർന്നാണു സൂപ്രണ്ട് പരിയാരം പോലീസ് സ്റ്റേഷനിൽ ഫോൺ മുഖേനവിവരമറിയിച്ചത്. വിവരം ഡിഎംഒ, ജില്ലാ കളക്ടർ എന്നിവരെ അറിയിച്ചിട്ടുണ്ട്.