ചെറുപുഴ: ചൂരപ്പടവ് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ചെറുപുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പഞ്ചായത്ത് അസി. സെക്രട്ടറി എസ്. നിഷാദിന് നിവേദനം നല്കി. സമരസമിതി നേതാക്കളായ പി. കുഞ്ഞിക്കൃഷ്ണന്, റെജി തടത്തില്‍, സി.ഐ.ചാക്കോ, കെ.ജി. ദിവാകരന്, കെ.ജെ. റോജി എന്നിവര്‍ നേതൃത്വം നല്കി. പി. കൃഷ്ണന് സമരം ഉദ്ഘാടനം ചെയ്തു.കൂട്ടം ചേർന്നുള്ള പരിപാടികൾ പാടില്ലെന്ന നിർദേശത്തെത്തുടർന്നാണ് നേരത്തെ നിശ്ചയിച്ചിരുന്ന സത്യഗ്രഹം ഉപേക്ഷിച്ചാണ് ധർണ നടത്തിയത്.