എടൂർ: എടൂർ സെന്റ് മേരീസ് എൽപി സ്കൂൾ 73-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക വി. സൂസമ്മ മാത്യുവിനുള്ള യാത്രയയപ്പ് സമ്മേളനവും തലശേരി കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു.
മുഖ്യാധ്യാപിക ലിസി തോമസ് സ്വാഗതവും 2019-20 വർഷത്തെ റിപ്പോർട്ടും അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു.
ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടൂപ്പറന്പിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടോയ്ലറ്റുകളുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും പഠനത്തിനുള്ള എൻഡോവ്മെന്റുകളും വിതരണം ചെയ്തു.
അസിസ്റ്റന്റ് മാനേജർ സെബാസ്റ്റ്യൻ തെക്കേടത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ത്രേസ്യാമ്മ കൊങ്ങോല, വാർഡംഗം ലില്ലി മുരിയങ്കരി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.ടി. ജയിംസ്, പിടിഎ പ്രസിഡന്റ് സോജൻ കൊച്ചുമല, മദർ പിടിഎ പ്രസിഡന്റ് ദീപ മനോജ്, സ്റ്റാഫ് പ്രതിനിധി മേരി റോസ്ലെറ്റ്, വിദ്യാർഥി പ്രതിനിധി കാശ്മീര സിജു തുടങ്ങിയവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. രക്ഷിതാക്കളടക്കം അഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.