തളിപ്പറമ്പ്: കാർ വാടകക്കെടുത്ത് മറിച്ചുവിൽക്കുന്ന കുപ്രസിദ്ധ കുറ്റവാളി തൊപ്പി റഫീഖിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. തളിപ്പറന്പ് ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. പയ്യാവൂർ സ്വദേശിയുടെ കാർ തട്ടിയെടുത്ത സംഭവത്തിൽ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കോയമ്പത്തൂർ ബോംബ് സ് ഫോടന കേസിൽ ഉൾപ്പെടെ പ്രതിയാണു തൊപ്പി റഫീഖ്. കോയമ്പത്തൂർ കരിമ്പുകാട് ടിപ്പുനഗർ സ്വദേശിയായ ഇയാൾ ഭായി റഫീഖ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പയ്യാവൂരിലെ വയൽപാത്ത് ഹൗസിൽ കെ. ജംഷീറാണു കാർ തട്ടിയെടുത്തതായി കാണിച്ച് തളിപ്പറമ്പ് കോടതിയിൽ ഹരജി നൽകിയത്. കെഎൽ 10- എഎക്സ് - 8022 നമ്പർ ഇന്നോവ കാർ അച്ഛന്റെ അനുജന്റെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് 15 ദിവസത്തേക്ക് വാങ്ങിയിരുന്നു. പിന്നീട് ആ കാർ തിരികെ നൽകിയില്ലെന്നായിരുന്നു പരാതി. തുടർന്നു കോടതി കേസ് എടുക്കാൻ കുടിയാന്മല പോലീസിനു നിർദേശം നൽകി.