കണ്ണൂർ: വീട്ടമ്മയെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. താണ റോയൽ ഹെറിറ്റേജ് ഫ്ലാറ്റിൽ താമസിക്കുന്ന പ്രഭാകുമാരിയെ (65) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കൾ വിദേശത്തായതിനാൽ ഫ്ലാറ്റിൽ തനിച്ചുതാമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രി ഖത്തറിലുള്ള മകൾ ഫോൺ ചെയ്തപ്പോൾ എടുക്കാത്തതിനെ തുടർന്ന് അടുത്ത ഫ്ലാറ്റിലുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തൊട്ടടുത്ത് താമസിക്കുന്നവർ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ടൗൺ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന പ്രഭാകുമാരിയുടെ മൂന്നു മക്കളും വിദേശത്താണ്.