തളിപ്പറമ്പ്: ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള തളിപ്പറമ്പ് വില്ലേജിനെ രണ്ടായി വിഭജിക്കണമെന്നും തളിപ്പറമ്പില്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് നിർമിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്ഗനൈസേഷന് തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കരിമ്പം ഐഎംഎ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ആര്.രഘുദാസ് ഉദ്ഘാടനം ചെയ്തു. കെ.വി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.കെ. ചന്ദ്രന് രക്തസാക്ഷി പ്രമേയവും റസ്വാന സിനി അനുശോചന പ്രമേയവും അനില്‍ വര്‍ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും എം.എം. മോഹനന് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മനീഷ് മോഹന്‍, ജില്ലാ സെക്രട്ടറി സിജു പി. തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി അജയകുമാര്‍ കരിവെള്ളൂര്‍, മുന്‍ ജില്ലാ പ്രസിഡന്റ് ടി.വി.നാരായണന് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മികച്ച താലൂക്ക് സപ്ലൈ ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ ടി.ആര്. സുരേഷിനെ അനുമോദിച്ചു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ആയിഷാബീവി ഉപഹാരം നല്കി. കെ.പി. സജീവന്, എ. ശ്രീവിദ്യ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളന നഗറില്‍ കെ.വി. ഉണ്ണിക്കൃഷ്ണന് പതാക ഉയര്‍ത്തി. ഭാരവാഹികൾ: എം.വി.രമേശന്- പ്രസിഡന്റ്, സി.എന്‍.സുരേഷ്, എ. ശ്രീവിദ്യ-വൈസ് പ്രസിഡന്റുമാര്‍, അനില്‍ വര്‍ഗീസ്-സെക്രട്ടറി, കെ.പി. സജീവന്, കെ.പി. സുമയ്യ- ജോയിന്റ് സെക്രട്ടറിമാര്‍, എസ്. ശ്രീകുമാര്‍-ട്രഷറര്‍.