വായാട്ടുപറന്പ്: കെപിഎസ്ടിഎ നടുവിൽ ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം വായാട്ടുപറന്പ് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ നടന്നു. സമ്മേളനം തളിപ്പറന്പ് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ കൗൺസിലർ സിബി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. തളിപ്പറന്പ് നോർത്ത് സബ്ജില്ലാ സെക്രട്ടറി വി.ബി. കുബേരൻ നന്പൂതിരി ഉപഹാര സമർപ്പണം നടത്തി. സബ് ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ചു. കെ.പി. വിജേഷ്, ഇ.വി. ഗീത, മിനി എം. കണ്ടത്തിൽ, വി.ജെ. ജോർജ്, ബിജുമോൻ മാത്യു, മോളി ജോസഫ്, അന്നമ്മ ആന്റണി, ലൗസമ്മ ഏബ്രാഹം എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന പൊട്ടൻപ്ലാവ് ഭാരതാംബിക യുപിസ്കൂൾ മുഖ്യാധ്യാപകൻ കെ.വി. ജോസഫ്, പാത്തൻപാറ ജെഎംയുപി സ്കൂൾ മുഖ്യാധ്യാപിക സാലി ജോസഫ്, തുരുന്പി ജിഎൽപി സ്കൂൾ മുഖ്യാധ്യാപകൻ പി.എം. ജയചന്ദ്രൻ, അരങ്ങ് ജിഎൽപി സ്കൂൾ മുഖ്യാധ്യാപിക അനിതാഭായി, ഷേർളി സെബാസ്റ്റ്യൻ (വായാട്ടുപറന്പ് എച്ച്എസ്എസ്), പി.എസ്. മേരി (സെന്റ് ജോസഫ്സ് എച്ച്എസ്എസ്, വായാട്ടുപറന്പ്), ഡെന്നീസ് മാത്യു (വായാട്ടുപറന്പ് സെന്റ് ജോസഫ്സ് എച്ച്എസ്എസ്), എൽസമ്മ ജോർജ് (സെന്റ് ജോസഫ്സ് യുപിസ്കൂൾ, വായാട്ടുപറന്പ്), എൻ.ടി. ഏബ്രഹാം (അരങ്ങ് ജിഎൽപിസ്കൂൾ) എന്നിവർ മറുപടി പ്രസംഗം നടത്തി.