തളിപ്പറമ്പ്: കാല്നടയാത്രികൻ ബൈക്കിടിച്ചു മരിച്ചു. പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിനു സമീപത്തെ അഞ്ചുകണ്ടത്തില്‍ ജോസഫ് (72)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ ആലക്കോട് റോഡില്‍ എളമ്പേരംപാറയിലായിരുന്നു അപകടം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രഥമ ശുശ്രൂഷയ്ക്കുശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലക്കോട് സ്വദേശിയായ ജോസഫ് എളന്പേരത്തെ പെട്രോൾ പന്പിൽ ജീവനക്കാരനായിരുന്നു. ഏതാനും വര്‍ഷങ്ങളായി പൂവ്വത്താണ് താമസിക്കുന്നത്. ഭാര്യ: ലീലാമ്മ പുലയംപറമ്പില്‍ കുടുംബാംഗം. മക്കള്‍: അനിത, അനീഷ്, അഭിലാഷ്. മരുമക്കള്‍: ഷാജി, സൗമ്യ, ലിന്റ. ബൈക്ക് യാത്രക്കാരനെതിരേ തളിറമ്പ് പോലീസ് കേസെടുത്തു.