പയ്യാവൂർ: ഐഎൻടിയുസി ഇരിക്കൂർ നിയോജക മണ്ഡലം സമ്മേളനം മുൻ കെപിസിസി ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബേബി മുല്ലക്കരി അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ സെക്രട്ടറി ആർ.എം. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫ്, സജീവ് മാറോളി എന്നിവർ സ്വീകരണങ്ങൾക്കു മറുപടി നൽകി. ജിൻസ് മാത്യു, സുനിജ ബാലകൃഷ്ണൻ, ജോയി പുന്നശേരി മലയിൽ, ജോസ് പരത്തനാൽ, എ.എം.വിജയൻ, വിളയിൽ സുരേന്ദ്രൻ, അപ്പു കണ്ണാവിൽ, രഞ്ചിത്ത് നടുവിൽ, ഷേർളി മുളയ്ക്കൽ, മേരികുന്നേൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി പയ്യാവൂർ ടൗണിൽ നിന്നു നൂറുകണക്കിനു തൊഴിലാളികൾ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു. ജോർജ് മേലേട്ട്, നൗഷാദ് കാരോത്ത്, ജയിംസ് മറ്റത്തിൽ, ജിൻസ് കാളിയാനി, ജോസ് അറയ്ക്കപ്പറമ്പിൽ, സെലിൻ ജോൺ എന്നിവർ റാലിക്ക് നേതൃത്വം നൽകി.